3 അപ്പോൾ ബഥേലിലുള്ള പ്രവാചകപുത്രന്മാർ എലീശയുടെ അടുത്ത് വന്ന് എലീശയോട്, “താങ്കളുടെ യജമാനനും ഗുരുവും ആയ ഏലിയയെ യഹോവ ഇന്നു താങ്കളുടെ അടുത്തുനിന്ന് എടുക്കുകയാണെന്ന കാര്യം അറിയാമോ”+ എന്നു ചോദിച്ചു. “എനിക്ക് അറിയാം, നിങ്ങൾ മിണ്ടാതിരിക്കുക” എന്ന് എലീശ പറഞ്ഞു.