15 അതിനു ശേഷം നയമാനും കൂടെയുള്ളവരും ദൈവപുരുഷന്റെ അടുത്ത് മടങ്ങിയെത്തി.+ പ്രവാചകന്റെ മുന്നിൽച്ചെന്ന് നയമാൻ പറഞ്ഞു: “ഇസ്രായേലിലല്ലാതെ ഭൂമിയിൽ ഒരിടത്തും ദൈവമില്ലെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി.+ ദയവായി അടിയന്റെ കൈയിൽനിന്ന് ഒരു സമ്മാനം സ്വീകരിച്ചാലും.”