3 “ഞാനും താങ്കളും തമ്മിലും എന്റെ അപ്പനും താങ്കളുടെ അപ്പനും തമ്മിലും സഖ്യമുണ്ടല്ലോ. ഞാൻ ഇതാ, താങ്കൾക്കു സ്വർണവും വെള്ളിയും കൊടുത്തയയ്ക്കുന്നു. ഇസ്രായേൽരാജാവായ ബയെശ എന്നെ വിട്ട് പോകണമെങ്കിൽ താങ്കൾ ബയെശയുമായുള്ള സഖ്യം ഉപേക്ഷിച്ച് എന്നെ സഹായിക്കണം.”