2 കുറച്ച് വർഷങ്ങൾക്കു ശേഷം യഹോശാഫാത്ത് ശമര്യയിൽ ആഹാബിന്റെ അടുത്തേക്കു ചെന്നു.+ യഹോശാഫാത്തിനും കൂടെയുള്ളവർക്കും വേണ്ടി ആഹാബ് കുറെ ആടുമാടുകളെ അറുത്തു. പിന്നെ രാമോത്ത്-ഗിലെയാദിന്+ എതിരെ യുദ്ധത്തിനു ചെല്ലാൻ ആഹാബ് യഹോശാഫാത്തിനെ നിർബന്ധിച്ചു.