17 അവർ യഹൂദയിലേക്ക് അതിക്രമിച്ചുകടന്ന് രാജാവിന്റെ കൊട്ടാരത്തിലുള്ള സകലവും എടുത്തുകൊണ്ടുപോയി.+ രാജാവിന്റെ ഭാര്യമാരെയും ആൺമക്കളെയും അവർ പിടിച്ചുകൊണ്ടുപോയി. യഹോരാമിന്റെ ആൺമക്കളിൽ, ഏറ്റവും ഇളയവനായ യഹോവാഹാസ്+ മാത്രമാണു ശേഷിച്ചത്.