19 ‘കണ്ടോ, ഞാൻ ഏദോമിനെ തോൽപ്പിച്ചു’+ എന്നു പറഞ്ഞ് നിന്റെ ഹൃദയം അഹങ്കരിച്ചിരിക്കുന്നു. മറ്റുള്ളവർ നിന്നെ പുകഴ്‌ത്താൻ നീ ആഗ്രഹിക്കുന്നു. എന്നാൽ നീ നിന്റെ ഭവനത്തിൽത്തന്നെ ഇരുന്നുകൊള്ളുക. വെറുതേ എന്തിനാണു നീ നിനക്കും യഹൂദയ്ക്കും നാശം ക്ഷണിച്ചുവരുത്തുന്നത്!”