23 ഇസ്രായേൽരാജാവായ യഹോവാശ് യഹൂദാരാജാവായ യഹോവാഹാസിന്റെ മകനായ യഹോവാശിന്റെ മകൻ അമസ്യയെ ബേത്ത്-ശേമെശിൽവെച്ച് പിടികൂടി. എന്നിട്ട് അമസ്യയെയുംകൊണ്ട് യരുശലേമിലേക്കു വന്ന് എഫ്രയീംകവാടം+ മുതൽ കോൺകവാടം+ വരെ 400 മുഴം നീളത്തിൽ നഗരമതിൽ പൊളിച്ചുകളഞ്ഞു.