11 ഗണംഗണമായി യുദ്ധത്തിനു പോയിരുന്ന, സുസംഘടിതമായ ഒരു സൈന്യവും ഉസ്സീയയ്ക്കുണ്ടായിരുന്നു. രാജാവിന്റെ ഒരു പ്രഭുവായ ഹനന്യയുടെ നേതൃത്വത്തിൽ സെക്രട്ടറിയായ യയീയേലും+ ഉദ്യോഗസ്ഥനായ മയസേയയും ചേർന്നാണ് അവരുടെ എണ്ണമെടുത്ത് രേഖയിൽ പേര് ചേർത്തത്.+