23 പിന്നെ ഉസ്സീയ പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. അവർ ഉസ്സീയയെ പൂർവികരോടൊപ്പം അടക്കം ചെയ്‌തു. എന്നാൽ, “ഉസ്സീയ ഒരു കുഷ്ഠരോഗിയാണ്” എന്നു പറഞ്ഞ് രാജാക്കന്മാരുടെ ശ്മശാനഭൂമിയിലാണ് അവർ ഉസ്സീയയെ അടക്കിയത്. ഉസ്സീയയുടെ മകൻ യോഥാം അടുത്ത രാജാവായി.+