16 പിന്നെ പുരോഹിതന്മാർ യഹോവയുടെ ഭവനത്തിന് അകത്ത് ചെന്ന് അവിടമെല്ലാം ശുദ്ധീകരിച്ചു. യഹോവയുടെ ആലയത്തിന് ഉള്ളിൽ കണ്ട അശുദ്ധവസ്തുക്കളെല്ലാം അവർ യഹോവയുടെ ഭവനത്തിന്റെ മുറ്റത്തേക്കു കൊണ്ടുവന്നു.+ ലേവ്യർ അതു ചുമന്ന് കൊണ്ടുപോയി പുറത്ത് കിദ്രോൻ താഴ്വരയിൽ ഇട്ടു.+