22 യഹോവയുടെ സേവനത്തിൽ വിവേകത്തോടെ പ്രവർത്തിച്ച ലേവ്യരോടെല്ലാം സംസാരിച്ച് ഹിസ്‌കിയ അവരെ പ്രോത്സാഹിപ്പിച്ചു. ഉത്സവത്തിന്റെ ആ ഏഴു ദിവസവും+ അവർ സഹഭോജനബലികൾ അർപ്പിച്ച്+ ഭക്ഷണം കഴിക്കുകയും പൂർവികരുടെ ദൈവമായ യഹോവയോടു നന്ദി പറയുകയും ചെയ്‌തു.