-
2 ദിനവൃത്താന്തം 35:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 പിന്നെ ലേവ്യർ തങ്ങൾക്കും പുരോഹിതന്മാർക്കും വേണ്ടി ഒരുക്കങ്ങൾ നടത്തി. കാരണം ഇരുട്ടുന്നതുവരെ അഹരോന്റെ വംശജരായ പുരോഹിതന്മാർ ദഹനബലികളും കൊഴുപ്പും അർപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് ലേവ്യർ തങ്ങൾക്കും അഹരോന്റെ വംശജരായ പുരോഹിതന്മാർക്കും വേണ്ടി പെസഹാബലി ഒരുക്കി.
-