24 അപ്പോൾ ഭൃത്യന്മാർ യോശിയയെ രഥത്തിൽനിന്ന് ഇറക്കി യോശിയയുടെ രണ്ടാം യുദ്ധരഥത്തിൽ യരുശലേമിലേക്കു കൊണ്ടുപോയി. അങ്ങനെ, യോശിയ മരിച്ചു. അവർ യോശിയയെ പൂർവികരുടെ കല്ലറയിൽ അടക്കം ചെയ്‌തു.+ യഹൂദയിലും യരുശലേമിലും ഉള്ള എല്ലാവരും യോശിയയെ ഓർത്ത് വിലപിച്ചു.