25 യോശിയയ്ക്കുവേണ്ടി യിരെമ്യ+ ഒരു വിലാപഗീതം ചൊല്ലി. വിലാപഗീതങ്ങൾ ആലപിക്കുമ്പോൾ ഗായകന്മാരും ഗായികമാരും+ ഇന്നും യോശിയയെക്കുറിച്ച് പാടാറുണ്ട്. അവ പാടണമെന്നത് ഇസ്രായേലിൽ ഒരു നിയമമായിത്തീർന്നു. ആ ഗീതങ്ങൾ മറ്റു വിലാപഗീതങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.