6 ഈ ദാസൻ ഇന്നു പ്രാർഥിക്കുമ്പോൾ അങ്ങ് കണ്ണു തുറക്കേണമേ, എന്റെ പ്രാർഥനയ്ക്കു കാതോർക്കേണമേ. രാവും പകലും അങ്ങയുടെ ദാസരായ ഇസ്രായേല്യരെ ഓർത്ത് ഞാൻ പ്രാർഥിക്കുന്നു;+ ഇസ്രായേൽ ജനം അങ്ങയോടു ചെയ്തുപോയ പാപങ്ങൾ ഏറ്റുപറയുകയും ചെയ്യുന്നു. ഞാനും എന്റെ പിതൃഭവനവും പാപം ചെയ്തു.+