3 ജൂതനായ മൊർദെഖായിക്കായിരുന്നു അഹശ്വേരശ് രാജാവ് കഴിഞ്ഞാൽ അടുത്ത സ്ഥാനം. സ്വന്തം ജനത്തിന്റെ നന്മയ്‌ക്കും അവരുടെ പിൻതലമുറക്കാരുടെയെല്ലാം ക്ഷേമത്തിനും വേണ്ടി പ്രവർത്തിച്ച മൊർദെഖായി ജൂതന്മാരുടെ ഇടയിൽ മഹാനും അനേകംവരുന്ന സഹോദരങ്ങളുടെ ഇടയിൽ ബഹുമാന്യനും ആയിരുന്നു.