7 യഹോവ ഇയ്യോബിനോടു സംസാരിച്ചുതീർന്നശേഷം യഹോവ തേമാന്യനായ എലീഫസിനോടു പറഞ്ഞു:
“എനിക്കു നിന്നോടും നിന്റെ രണ്ടു കൂട്ടുകാരോടും+ കടുത്ത ദേഷ്യം തോന്നുന്നു. കാരണം, എന്റെ ദാസനായ ഇയ്യോബ് എന്നെക്കുറിച്ച് സത്യമായ കാര്യങ്ങൾ പറഞ്ഞതുപോലെ നിങ്ങൾ എന്നെക്കുറിച്ച് സത്യം പറഞ്ഞില്ല.+