7 ഞാൻ ദാസന്മാരെയും ദാസിമാരെയും സമ്പാദിച്ചു.+ എന്റെ വീട്ടിൽ പിറന്ന ദാസരും എനിക്കുണ്ടായിരുന്നു. ഞാൻ വൻതോതിൽ കന്നുകാലിക്കൂട്ടങ്ങളെയും ആട്ടിൻപറ്റങ്ങളെയും സമ്പാദിച്ചു.+ അങ്ങനെ, യരുശലേമിലെ എന്റെ ഏതു പൂർവികനെക്കാളും കൂടുതൽ മൃഗസമ്പത്ത് എനിക്കു സ്വന്തമായി.