8 ഞാൻ എനിക്കുവേണ്ടി സ്വർണവും വെള്ളിയും+ രാജാക്കന്മാരുടെയും സംസ്ഥാനങ്ങളുടെയും വിശേഷസമ്പത്തും+ സ്വരൂപിച്ചുവെച്ചു. ഞാൻ ഗായകന്മാരെയും ഗായികമാരെയും സ്വന്തമാക്കി. ഒപ്പം, പുരുഷന് ആനന്ദകാരണമായ സ്ത്രീയെ, എന്തിന്, അനേകം സ്ത്രീകളെത്തന്നെ ഞാൻ സ്വന്തമാക്കി.