5 അവർ ഉയരങ്ങളെ പേടിക്കും. തെരുവുകളിൽ അപകടം പതിയിരിക്കുന്നതായി അവർക്കു തോന്നും. ബദാംവൃക്ഷം പൂക്കും.+ പുൽച്ചാടി നിരങ്ങിനീങ്ങും. കരീരക്കായ് പൊട്ടിപ്പോകും. കാരണം, മനുഷ്യൻ തന്റെ ചിരകാലഭവനത്തിലേക്കു നടന്നുനീങ്ങുകയാണ്.+ വിലപിക്കുന്നവരാകട്ടെ, തെരുവിലൂടെ നടക്കുന്നു.+