2 ഹിസ്കിയ അവരെ സന്തോഷത്തോടെ സ്വീകരിച്ച് ഖജനാവിലുള്ളതെല്ലാം+—വെള്ളി, സ്വർണം, സുഗന്ധതൈലം, വിലയേറിയ മറ്റു തൈലങ്ങൾ, ആയുധശേഖരം എന്നിങ്ങനെ വിലപിടിപ്പുള്ളതെല്ലാം—അവരെ കാണിച്ചു. ഹിസ്കിയ കൊട്ടാരത്തിലും രാജ്യത്തിലും അവരെ കാണിക്കാത്തതായി ഒന്നുമുണ്ടായിരുന്നില്ല.