7 അങ്ങനെ, ശില്പി ലോഹപ്പണിക്കാരനു ധൈര്യം പകരുന്നു;+
ചുറ്റികകൊണ്ട് ലോഹം അടിച്ചുപരത്തുന്നവൻ
അടകല്ലിൽവെച്ച് അടിക്കുന്നവനെ ബലപ്പെടുത്തുന്നു.
വിളക്കിച്ചേർത്തതു കണ്ടിട്ട്, “നല്ലത്” എന്ന് അയാൾ പറയുന്നു.
പിന്നെ, മറിഞ്ഞുവീഴാതിരിക്കാൻ അത് ആണികൊണ്ട് അടിച്ചുറപ്പിക്കുന്നു.