9 എല്ലാ ജനതകളും ഒരിടത്ത് കൂടിവരട്ടെ,
ജനങ്ങൾ ഒരു സ്ഥലത്ത് ഒന്നിച്ചുകൂടട്ടെ.+
അവരിൽ ആർക്കാണ് ഇതു പറയാനാകുക?
ആദ്യത്തെ സംഭവങ്ങളെക്കുറിച്ച് നമ്മളെ അറിയിക്കാൻ അവർക്കാകുമോ?+
തങ്ങളുടെ ഭാഗം ശരിയെന്നു തെളിയിക്കാൻ അവർ സാക്ഷികളെ ഹാജരാക്കട്ടെ,
അല്ലെങ്കിൽ അവർ കേട്ടിട്ട്, ‘ഇതാണു സത്യം!’ എന്നു പറയട്ടെ.”+