21 അപ്പോൾ നീ ഇങ്ങനെ മനസ്സിൽ പറയും:
‘ഞാൻ മക്കളെ നഷ്ടപ്പെട്ടവളും വന്ധ്യയും ആയിരുന്നു,
ഞാൻ തടവുകാരിയായി അന്യദേശത്ത് താമസിച്ചു,
പിന്നെ എനിക്കു കിട്ടിയ ഈ മക്കൾ ആരുടേതാണ്?
ഞാൻ ഒറ്റയ്‌ക്കു കഴിയുകയായിരുന്നു,+
പിന്നെ ഇവരെല്ലാം എവിടെനിന്ന് വന്നു?’”+