12 ബാബിലോൺമതിലുകൾക്കു നേരെ കൊടി ഉയർത്തൂ!+
കാവൽപ്പടയെ ശക്തിപ്പെടുത്തൂ! കാവൽക്കാരെ നിറുത്തൂ!
ആക്രമിക്കാൻവേണ്ടി പതിയിരിക്കാൻ പടയാളികളെ നിയോഗിക്കൂ!
കാരണം, യഹോവയാണു ബാബിലോൺനിവാസികൾക്കെതിരെ കരുക്കൾ നീക്കിയിരിക്കുന്നത്;
അവർക്കെതിരെ പറഞ്ഞതെല്ലാം ദൈവം നടപ്പാക്കും.”+