51 “‘ശമര്യയും+ നീ ചെയ്തുകൂട്ടിയ പാപത്തിന്റെ പകുതിപോലും ചെയ്തിട്ടില്ല. നീ വൃത്തികെട്ട ആചാരങ്ങൾ ഒന്നിനൊന്നു വർധിപ്പിച്ച് ശമര്യയെ കടത്തിവെട്ടി. അവയുടെ ബാഹുല്യം കാരണം ഒടുവിൽ നിന്റെ സഹോദരിമാർ നീതിമതികളായി കാണപ്പെടുന്ന അവസ്ഥയായി.+