16 “മനുഷ്യപുത്രാ, നീ ഒരു വടി എടുത്ത് അതിൽ, ‘യഹൂദയ്ക്കും അവന്റെകൂടെയുള്ള ഇസ്രായേൽ ജനത്തിനും’+ എന്ന് എഴുതുക. എന്നിട്ട്, മറ്റൊരു വടി എടുത്ത് അതിൽ, ‘എഫ്രയീമിന്റെ വടിയായ യോസേഫിനും അവന്റെകൂടെയുള്ള മുഴുവൻ ഇസ്രായേൽഗൃഹത്തിനും’ എന്നും എഴുതുക.+