8 യഹൂദയുടെ അതിരിനോടു ചേർന്ന്, കിഴക്കേ അതിർമുതൽ പടിഞ്ഞാറേ അതിർവരെ സംഭാവനയായി നീക്കിവെക്കേണ്ട പ്രദേശത്തിന്റെ വീതി 25,000 മുഴമായിരിക്കണം.+ അതിനു കിഴക്കേ അതിർമുതൽ പടിഞ്ഞാറേ അതിർവരെ മറ്റ് ഓഹരികളുടെ അതേ നീളവും ഉണ്ടായിരിക്കണം. അതിന്റെ നടുവിലായിരിക്കണം വിശുദ്ധമന്ദിരം.