14 വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിനു നിങ്ങളുടെ പുത്രിമാരെയോ,
വ്യഭിചരിച്ചതിനു നിങ്ങളുടെ പുത്രഭാര്യമാരെയോ ഞാൻ ശിക്ഷിക്കില്ല.
കാരണം, നിങ്ങളുടെ പുരുഷന്മാർ വേശ്യകളോടൊപ്പം പോകുന്നു,
ആലയവേശ്യകളോടൊപ്പം അവർ ബലി അർപ്പിക്കുന്നു;
വകതിരിവില്ലാത്ത ഈ ജനം+ നശിച്ചുപോകും.