34 അതുകൊണ്ട് ഞാൻ പ്രവാചകന്മാരെയും+ ജ്ഞാനികളെയും ഉപദേഷ്ടാക്കളെയും+ നിങ്ങളുടെ അടുത്തേക്ക് അയയ്‌ക്കുന്നു. അവരിൽ ചിലരെ നിങ്ങൾ കൊല്ലുകയും+ സ്‌തംഭത്തിലേറ്റുകയും ചെയ്യും. മറ്റു ചിലരെ നിങ്ങൾ സിനഗോഗുകളിൽവെച്ച് ചാട്ടയ്‌ക്ക് അടിക്കുകയും+ നഗരംതോറും വേട്ടയാടുകയും+ ചെയ്യും.