8 യേശുവിനെ കണ്ടപ്പോൾ ഹെരോദിനു വലിയ സന്തോഷമായി. യേശുവിനെക്കുറിച്ച് ധാരാളം കേട്ടിരുന്നതുകൊണ്ട് ഒന്നു നേരിൽ കാണാൻ ഏറെക്കാലമായി അദ്ദേഹം ആഗ്രഹിച്ചിരിക്കുകയായിരുന്നു.+ യേശു എന്തെങ്കിലും അടയാളം ചെയ്യുന്നതു കാണാമെന്ന പ്രതീക്ഷയും ഹെരോദിനുണ്ടായിരുന്നു.