45 അവരുടെ മക്കൾക്ക് അത് അവകാശമായി ലഭിച്ചു. ദൈവം അവരുടെ മുന്നിൽനിന്ന് ഓടിച്ചുകളഞ്ഞ ജനതകൾ കൈവശമാക്കിവെച്ചിരുന്ന ദേശത്തേക്ക്+ അവർ യോശുവയോടൊപ്പം വന്നപ്പോൾ+ ആ സാക്ഷ്യകൂടാരവും കൂടെ കൊണ്ടുപോന്നു. ദാവീദിന്റെ കാലംവരെ അത് ഇവിടെയുണ്ടായിരുന്നു.