3 ക്രിസ്‌തു കഷ്ടം സഹിക്കുകയും+ മരിച്ചവരിൽനിന്ന് ഉയിർക്കുകയും ചെയ്യേണ്ടത്+ ആവശ്യമായിരുന്നു എന്നു പൗലോസ് വിശദീകരിക്കുകയും തിരുവെഴുത്തുകൾ ഉപയോഗിച്ച് തെളിയിക്കുകയും ചെയ്‌തു. “ഞാൻ നിങ്ങളോടു പറയുന്ന ഈ യേശുതന്നെയാണു ക്രിസ്‌തു” എന്നു പൗലോസ് പറഞ്ഞു.