8 നാലു ജീവികളിൽ ഓരോന്നിനും ആറു ചിറകുണ്ടായിരുന്നു. അവയുടെ ചുറ്റിലും അകത്തും നിറയെ കണ്ണുകളുണ്ടായിരുന്നു.+ ആ ജീവികൾ രാപ്പകൽ, “ഉണ്ടായിരുന്നവനും ഉള്ളവനും വരുന്നവനും+ ആയ സർവശക്തനാം ദൈവമായ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ”+ എന്ന് ഇടവിടാതെ പറഞ്ഞുകൊണ്ടിരുന്നു.