27 താഴ്‌വരയിലുള്ള ബേത്ത്-ഹാരാം, ബേത്ത്-നിമ്ര,+ സുക്കോത്ത്,+ സാഫോൻ എന്നിങ്ങനെ ഹെശ്‌ബോൻരാജാവായ+ സീഹോന്റെ ഭരണപ്രദേശത്തെ ബാക്കി പ്രദേശങ്ങളും ആയിരുന്നു. അവരുടെ പ്രദേശം കിന്നേരെത്ത് കടലിന്റെ+ താഴത്തെ അറ്റംമുതൽ യോർദാൻ അതിരായി യോർദാന്റെ കിഴക്കുവശത്തായിരുന്നു.