പിൻകുറിപ്പ്
^ [1] (ഖണ്ഡിക 4) പെന്തെക്കൊസ്ത് പെരുന്നാൾ ആഘോഷിച്ചിരുന്നത് സാധ്യതയനുസരിച്ച് സീനായി മലയിൽ വെച്ച് മോശയ്ക്ക് ന്യായപ്രമാണം നൽകിയ വർഷത്തിലെ അതേ മാസം അതേ ദിവസം തന്നെയായിരുന്നു. (പുറ. 19:1) മോശ ഇസ്രായേൽ ജനതയ്‌ക്ക് ന്യായപ്രമാണ ഉടമ്പടി കൊടുത്ത വർഷത്തിലെ ഇതേ ദിവസംതന്നെയായിരിക്കാം യേശു അഭിഷിക്തരെ പുതിയ ഉടമ്പടിയിലേക്ക് കൊണ്ടുവന്നത്.