പിൻകുറിപ്പ്
^ [1] (ഖണ്ഡിക 14) ബാബിലോണിലുള്ള ജൂതന്മാരുടെ 70 വർഷത്തെ അടിമത്തവും വിശ്വാസത്യാഗമുണ്ടായതിനു ശേഷം ക്രിസ്ത്യാനികൾക്കു സംഭവിച്ചതും തമ്മിൽ അനേകം സമാനതകളുണ്ട്. എന്നിരുന്നാലും ജൂതന്മാരുടെ അടിമത്തം ക്രിസ്ത്യാനികൾക്കു സംഭവിച്ചതിന്റെ ഒരു പ്രാവചനികമാതൃകയാണെന്നു തോന്നുന്നില്ല. അതിന്റെ ഒരു കാരണം അടിമത്തത്തിന്റെ കാലയളവിലുള്ള വ്യത്യാസമാണ്. അതുകൊണ്ട്, ജൂതന്മാരുടെ അടിമത്തത്തിന്റെ എല്ലാ വിശദാംശങ്ങൾക്കും പ്രാവചനികമായി എന്തെങ്കിലും അർഥമുണ്ടെന്നോ അത് 1919-നു മുമ്പ് ജീവിച്ചിരുന്ന ക്രിസ്ത്യാനികൾക്കു ബാധകമാകുമെന്നോ ചിന്തിക്കേണ്ട ആവശ്യമില്ല.