അടിക്കുറിപ്പ്
a “യഹോവ” എന്ന പേര് യഹോവയുടെ സാക്ഷികൾ കണ്ടുപിടിച്ചതല്ല. നൂറ്റാണ്ടുകൾക്കുമുമ്പേ ജർമൻ, ഡച്ച് തുടങ്ങിയ ഭാഷകളിൽ “യഹോവ” എന്ന ദൈവനാമം ഉപയോഗത്തിലുണ്ടായിരുന്നു. എന്നാൽ ഖേദകരമെന്നു പറയട്ടെ, ചില ആധുനിക ബൈബിൾ പരിഭാഷകർ യഹോവ എന്ന നാമം നീക്കിയിട്ട് പകരം “ദൈവം,” “കർത്താവ്” എന്നിങ്ങനെയുള്ള സ്ഥാനപ്പേരുകൾ ഉപയോഗിച്ചിരിക്കുന്നു. ബൈബിളിന്റെ രചയിതാവായ ദൈവത്തോടുള്ള എത്ര കടുത്ത അനാദരവ്!