അടിക്കുറിപ്പ്
a ഗുരുതരമായ അലർജി ഉണ്ടാകുന്നവർ ഒരു അടിയന്തിരസാഹചര്യത്തിൽ സ്വന്തം ശരീരത്തിൽ കുത്തിവയ്ക്കാൻ പാകത്തിൽ അഡ്രിനാലിൻ (എപ്പിനെഫ്രിൻ) കൈയിൽ കരുതാൻ വിദഗ്ധർ ശുപാർശ ചെയ്യുന്നു. അലർജിയുള്ള കുട്ടികൾ മറ്റുള്ളവർക്കു കാണാൻ കഴിയുന്ന വിധത്തിൽ അവരുടെ അലർജിയെക്കുറിച്ചുള്ള വിശദാംശങ്ങൾ കൈയിൽ കൊണ്ടു നടക്കുന്നതോ ശരീരത്തിൽ അണിയുന്നതോ നല്ലതായിരിക്കുമെന്നു ചില ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു. അത് അവരുടെ അധ്യാപകർക്കോ അവരെ പരിപാലിക്കുന്നവർക്കോ ഒരു മുന്നറിയിപ്പായിരിക്കും.