അടിക്കുറിപ്പ്
a ‘എല്ലാ സംഗതികളുടെയും പുനഃസ്ഥാപനകാലം,’ വിശ്വസ്തനായ ദാവീദ് രാജാവിന്റെ ഒരു അവകാശിയെ സിംഹാസനത്തിൽ ഇരുത്തിക്കൊണ്ട് മിശിഹൈക രാജ്യം സ്ഥാപിതമായപ്പോൾ ആരംഭിച്ചു. ദാവീദിന്റെ ഒരു അവകാശി എന്നേക്കും ഭരിക്കുമെന്നു യഹോവ ദാവീദിനോടു വാഗ്ദാനം ചെയ്തിരുന്നു. (സങ്കീർത്തനം 89:35-37) പൊ.യു.മു. 607-ൽ ബാബിലോൺ യെരൂശലേമിനെ നശിപ്പിച്ചശേഷം, ദാവീദിന്റെ യാതൊരു മാനുഷ സന്തതിയും ദൈവത്തിന്റെ സിംഹാസനത്തിൽ ഇരുന്നില്ല. ദാവീദിന്റെ ഒരു അവകാശിയായി ഭൂമിയിൽ ജനിച്ച യേശു സ്വർഗത്തിൽ സിംഹാസനസ്ഥൻ ആക്കപ്പെട്ടപ്പോൾ അവൻ, കാലങ്ങൾക്കു മുമ്പ് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന രാജാവായിത്തീർന്നു.