അടിക്കുറിപ്പ്
a മൂന്നു മുഴം (4.4 അടി) ഉയരമുള്ള ഒരു കന്മതിൽ ജാതികളുടെ പ്രാകാരത്തെയും അകത്തെ പ്രാകാരത്തെയും തമ്മിൽ വേർതിരിച്ചിരുന്നു. ഈ മതിലിൽ ഒരു നിശ്ചിത ദൂരം ഇടവിട്ട് മുന്നറിയിപ്പെന്ന നിലയിൽ ഗ്രീക്കിലും ചിലപ്പോൾ ലത്തീനിലും ഇങ്ങനെ എഴുതിയിരുന്നു: “ഒരു പരദേശിയും ആലയത്തിനു ചുറ്റുമുള്ള മതിലിനോ വേലിക്കോ അകത്തു പ്രവേശിക്കാൻ പാടില്ല. അകത്തു പ്രവേശിച്ചു പിടിക്കപ്പെടുന്നവൻ തന്റെ മരണത്തിന് ഉത്തരവാദി ആയിരിക്കും.”