അടിക്കുറിപ്പ്
a ഈ ‘നക്ഷത്രങ്ങൾ’ അക്ഷരീയ ദൂതന്മാരെ പ്രതിനിധാനം ചെയ്യുന്നില്ല. അദൃശ്യ ആത്മസൃഷ്ടികൾക്കുള്ള വിവരങ്ങൾ രേഖപ്പെടുത്താൻ യേശു തീർച്ചയായും ഒരു മനുഷ്യനെ ഉപയോഗിക്കുമായിരുന്നില്ല. അതിനാൽ, ഈ ‘നക്ഷത്രങ്ങൾ’ യേശുവിന്റെ സന്ദേശവാഹകന്മാരായി അഥവാ ദൂതന്മാരായി വീക്ഷിക്കപ്പെടുന്ന, മനുഷ്യ മേൽവിചാരകന്മാരെ അഥവാ സഭകളിലെ മൂപ്പന്മാരെ ആയിരിക്കണം പ്രതിനിധാനം ചെയ്യുന്നത്. അവരുടെ ഏഴ് എന്ന സംഖ്യ ദൈവത്താൽ നിർണയിക്കപ്പെട്ട പൂർണതയെ കുറിക്കുന്നു.