അടിക്കുറിപ്പ്
a ചില പണ്ഡിതന്മാർ “യഹോവ” എന്നതിനു പകരം “യാഹ്‌വേ” എന്ന പരിഭാഷ ഉപയോഗിക്കാൻ താത്‌പര്യപ്പെടുന്നു. എന്നിരുന്നാലും, മിക്ക ആധുനിക ബൈബിൾ പരിഭാഷകരും തങ്ങളുടെ ഭാഷാന്തരങ്ങളിൽനിന്ന് ദിവ്യ നാമത്തിന്റെ ഏതൊരു രൂപവും പാടേ നീക്കം ചെയ്യുകയും പകരം “കർത്താവ്” അല്ലെങ്കിൽ “ദൈവം” തുടങ്ങിയ പൊതു സ്ഥാനപ്പേരുകൾ ഉപയോഗിക്കുകയും ചെയ്‌തിരിക്കുന്നു. ദിവ്യ നാമത്തെ കുറിച്ചുള്ള വിശദ വിവരങ്ങൾക്ക്, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിരിക്കുന്ന എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം (ഇംഗ്ലീഷ്) എന്ന ലഘുപത്രിക കാണുക.