അടിക്കുറിപ്പ്
a യു.എസ്. നാണയനിർമാണശാലയിലേക്ക് 1861 നവംബർ 20-ന് അയച്ച ഒരു കത്തിൽ ട്രഷറി സെക്രട്ടറി സാമൻ പി. ചെയ്‌സ് ഇങ്ങനെ എഴുതി: “ദൈവത്തിന്റെ ശക്തിയാലല്ലാതെ ഒരു രാഷ്‌ട്രത്തിനും ശക്തമായിരിക്കാനോ ദൈവത്തിന്റെ സംരക്ഷണമില്ലാതെ ഒരു രാഷ്‌ട്രത്തിനും സുരക്ഷിതമായിരിക്കാനോ കഴിയില്ല. ദൈവത്തിലുള്ള നമ്മുടെ ജനത്തിന്റെ ആശ്രയം നമ്മുടെ ദേശീയ നാണയത്തുട്ടുകളിൽ പ്രഖ്യാപിക്കപ്പെടണം.” തത്‌ഫലമായി, “ഞങ്ങൾ ദൈവത്തിൽ ആശ്രയിക്കുന്നു” എന്ന മുദ്രാവാക്യം ഐക്യനാടുകളിൽ പ്രചാരത്തിലിരുന്ന ഒരു നാണയത്തുട്ടിൽ 1864-ൽ ആദ്യമായി പ്രത്യക്ഷപ്പെട്ടു.