അടിക്കുറിപ്പ്
a തിരുവെഴുത്തുകളിൽ “പകയ്‌ക്കുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലപദത്തിന് നിരവധി അർഥച്ഛായകളുണ്ട്. ചില സന്ദർഭങ്ങളിൽ, മറ്റൊന്നിനോടുള്ളതിനെക്കാൾ കുറഞ്ഞ അളവിൽ സ്‌നേഹം പ്രകടമാക്കുക എന്ന അർഥം മാത്രമേ അതിനുള്ളൂ. (ആവർത്തനപുസ്‌തകം 21:15, 16) വ്യക്തിക്കോ വസ്‌തുവിനോ ഹാനി വരുത്തണമെന്ന ഉദ്ദേശ്യത്തോടെയല്ലാതെ അവയോടുള്ള കടുത്ത അനിഷ്ടം നിമിത്തം അവയെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നതിനെ കുറിക്കാനും ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്. എന്നിരുന്നാലും, ആ പദത്തിന് ദ്രോഹബുദ്ധ്യായുള്ള, നീണ്ടുനിൽക്കുന്ന കടുത്ത ശത്രുതയെയും അർഥമാക്കാൻ കഴിയും. ഈ അർഥത്തിലാണ് “പക” എന്ന പദം ഈ ലേഖനത്തിൽ ചർച്ച ചെയ്‌തിരിക്കുന്നത്.