അടിക്കുറിപ്പ്
a പ്രൊഫസേർസ് ഓഫ് ദ കമ്പനി ഓഫ് ജീസസ് രചിച്ച, വിശുദ്ധ തിരുവെഴുത്തുകൾ—പാഠവും വ്യാഖ്യാനവും (സ്‌പാനീഷ്) വിശദീകരിക്കുന്നതനുസരിച്ച്, “പേർഷ്യക്കാർ, മേദ്യർ, കൽദയർ എന്നിവരെ സംബന്ധിച്ചിടത്തോളം പ്രകൃത്യതീതമോ മന്ത്രവാദസംബന്ധമോ ആയ ശാസ്‌ത്രങ്ങൾ, ജ്യോതിഷം, വൈദ്യം എന്നിവ ഉന്നമിപ്പിച്ചിരുന്ന ഒരു പുരോഹിതവർഗമായിരുന്നു മേജൈ.” എന്നാൽ മധ്യയുഗങ്ങളോടെ, യേശുവിനെ സന്ദർശിച്ച ജ്യോത്സ്യന്മാരെ വിശുദ്ധരായി പ്രഖ്യാപിക്കുകയും മെൽക്കിയോർ, ഗാസ്‌പർ, ബാൽത്തസാർ എന്നിങ്ങനെ പേരിടുകയും ചെയ്‌തു. അവരുടെ ഭൗതികാവശിഷ്ടങ്ങൾ ജർമനിയിലെ കൊളോണിലുള്ള കത്തീഡ്രലിൽ സൂക്ഷിച്ചിരിക്കുന്നതായി കരുതപ്പെടുന്നു.