അടിക്കുറിപ്പ്
a 1917 ഒക്ടോബറിലെ വിപ്ലവത്തിനുമുമ്പ്, റഷ്യ പഴയ ജൂലിയൻ കലണ്ടറാണ് ഉപയോഗിച്ചിരുന്നത്, എന്നാൽ മിക്ക രാജ്യങ്ങളും ഗ്രിഗോറിയൻ കലണ്ടറിന്റെ ഉപയോഗത്തിലേക്കു മാറിയിരുന്നു. 1917-ൽ ജൂലിയൻ കലണ്ടർ ഗ്രിഗോറിയൻ കലണ്ടറിനെക്കാൾ 13 ദിവസം പിന്നിലായിരുന്നു. വിപ്ലവത്തിനു ശേഷം, ഗ്രിഗോറിയൻ കലണ്ടറിലേക്കു ചുവടുമാറ്റിക്കൊണ്ട്, സോവിയറ്റുകാർ റഷ്യയെ ലോകത്തിലെ മറ്റു രാജ്യങ്ങളുടെ നിരയിലേക്കു കൊണ്ടുവന്നു. എന്നിരുന്നാലും ഓർത്തഡോക്‌സ് സഭ ജൂലിയൻ കലണ്ടറിന് “പഴയ രീതിയിലുള്ള” കലണ്ടർ എന്ന സ്ഥാനം നൽകുകയും അവരുടെ ആഘോഷങ്ങൾക്കായി തുടർന്നും അത് ഉപയോഗിക്കുകയും ചെയ്‌തു. റഷ്യയിൽ ജനുവരി 7-ന് ക്രിസ്‌തുമസ്സ് ആഘോഷിക്കുന്നതായി നിങ്ങൾ കേട്ടേക്കാം. എന്നിരുന്നാലും ഓർമിക്കുക, ഗ്രിഗോറിയൻ കലണ്ടറിലെ ജനുവരി 7 ജൂലിയൻ കലണ്ടറിലെ ഡിസംബർ 25 ആണ്. അതുകൊണ്ട് പല റഷ്യക്കാരും പിൻവരുന്ന വിധം വിശേഷ ദിവസങ്ങൾ ആഘോഷിക്കുന്നു: ഡിസംബർ 25, പാശ്ചാത്യ ക്രിസ്‌തുമസ്സ്; ജനുവരി 1, മതേതര പുതുവത്സരം; ജനുവരി 7, ഓർത്തഡോക്‌സ് ക്രിസ്‌തുമസ്സ്; ജനുവരി 14 പഴയ രീതിയിലുള്ള പുതുവത്സരം.