അടിക്കുറിപ്പ്
a യേശുവിന്റെ മാതൃകാപ്രാർഥനയിലേതുപോലെതന്നെ കാഡിഷിലും ദൈവത്തിന്റെ നാമം വിശുദ്ധീകരിക്കപ്പെടാനുള്ള അപേക്ഷ കാണാം. കാഡിഷിന് ക്രിസ്‌തുവിന്റെ കാലത്തോളം അല്ലെങ്കിൽ അതിലേറെ പഴക്കമുണ്ടോ എന്ന വിഷയം ഇപ്പോഴും തർക്കത്തിലാണ്; എന്തായാലും രണ്ടു പ്രാർഥനകളിലെയും സമാനത നമ്മെ അമ്പരപ്പിക്കേണ്ടതില്ല. യേശുവിന്റെ പ്രാർഥന വിപ്ലവാത്മകമായ ഒന്നല്ലായിരുന്നു. അക്കാലത്ത് യഹൂദന്മാരുടെ കൈവശമുണ്ടായിരുന്ന തിരുവെഴുത്തുകളെ ആധാരമാക്കിയുള്ളതായിരുന്നു ഓരോ അപേക്ഷയും. അങ്ങനെ നോക്കുമ്പോൾ, യേശു ഭൂമിയിൽ വരുന്നതിനു മുമ്പുമുതൽക്കേ യഹൂദന്മാർ ഈ കാര്യങ്ങൾക്കായി പ്രാർഥിക്കേണ്ടതായിരുന്നു; ഇപ്പോൾ മാതൃകാപ്രാർഥനയിലൂടെ യേശു അവരെ അതിനായി പ്രോത്സാഹിപ്പിച്ചുവെന്നുമാത്രം.