അടിക്കുറിപ്പ്
a ഏറ്റവും ആശ്രയയോഗ്യമായ കയ്യെഴുത്തുപ്രതികളിൽ 44-ഉം 46-ഉം വാക്യങ്ങൾ ഇല്ല. അവ പിൽക്കാലത്ത് കൂട്ടിച്ചേർത്തതാകാം എന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. പ്രൊഫസർ ആർചിബോൾഡ് റ്റി. റോബർട്ട്‌സൺ എഴുതുന്നു: “പഴക്കമേറിയതും ആശ്രയയോഗ്യവുമായ കയ്യെഴുത്തുപ്രതികളിൽ ഈ രണ്ടു വാക്യങ്ങളില്ല. വെസ്റ്റേൺ, സിറിയൻ (ബൈസാന്റൈൻ) വിഭാഗങ്ങളിൽപ്പെട്ട കയ്യെഴുത്തുപ്രതികളിൽനിന്നാണ് അത് കടന്നുകൂടിയത്. 48-ാം വാക്യത്തിന്റെ വെറും ആവർത്തനമാണ് അവ. അതുകൊണ്ട് ആധികാരികമല്ലാത്ത 44-ഉം 46-ഉം വാക്യങ്ങൾ ഞങ്ങൾ [ഒഴിവാക്കുകയാണ്].”