അടിക്കുറിപ്പ്
a അത്യാർത്തിയോ അമിതത്വമോ സവിശേഷതയായുള്ള ഒരു മനോഭാവമാണ് തീറ്റിഭ്രാന്ത്. ഒരാളുടെ ശരീരവലുപ്പമല്ല ആഹാരത്തോടുള്ള മനോഭാവമാണ് അയാൾ തീറ്റിഭ്രാന്തനാണോ എന്നു നിശ്ചയിക്കുന്നത്. സാധാരണ വലുപ്പമുള്ള, അല്ലെങ്കിൽ മെലിഞ്ഞിരിക്കുന്ന ഒരാൾപോലും തീറ്റിഭ്രാന്തനായിരിക്കാം. എന്നാൽ, ചിലരുടെ അമിത വണ്ണത്തിനു കാരണം ഏതെങ്കിലും രോഗമോ പാരമ്പര്യ ഘടകങ്ങളോ ആയിരിക്കാം. ഒരാളുടെ ശരീരഭാരം എന്തുതന്നെയായിരുന്നാലും അയാൾക്ക് ഭക്ഷണത്തോട് അത്യാർത്തിയുണ്ടോ ഇല്ലയോ എന്നതാണ് മുഖ്യ ഘടകം.—2004 നവംബർ 1 ലക്കം വീക്ഷാഗോപുരത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.